Home > Schemes > Dreams 18
കൂടുതൽ പരിശുദ്ധി... കുറഞ്ഞ പണിക്കൂലി..!
Dreams 18
Monthly Gold purchase Plan
നിബന്ധനകൾ:
- ഈ പദ്ധതിയുടെ കാലാവധി ആദ്യഗഡു നിക്ഷേപിക്കുന്ന തീയതി മുതൽ 18 മാസ തവണകളായിരിക്കും.
- മിനിമം 1000 രൂപയോ 1000-ന്റെ ഗുണിതങ്ങളായോ തുക അടയ്ക്കാവുന്നതാണ്.
- നിങ്ങളുടെ തുക നേരിട്ട് പണമായോ ഏജന്റുമാർ മുഖേനയോ ഓൺലൈനായോ അടയ്ക്കാവുന്നതാണ്.
- കാലാവധിക്ക് ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട BIS 916 HUID സ്വർണ്ണാഭരണങ്ങൾ സ്കീം ക്ലോസ് ചെയ്യുന്ന തീയതിയിലെ മാർക്കറ്റ് വിലയിൽ പണിക്കൂലി ഇല്ലാതെ സ്വന്തമാക്കാവുന്നതാണ്.
- ഈ പദ്ധതിയിൽ ചേരുന്നതിന് ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ് ഇവയിൽ ഏതെങ്കിലും അഡ്രസ്സ് പ്രൂഫ് ആയി നൽകേണ്ടതാണ്.
- നിർബന്ധമായും എല്ലാ മാസവും പെയ്മെന്റ് തീയതിക്ക് മുൻപായി പണമടയ്ക്കേണ്ടതാണ്.
- ഏതെങ്കിലും മാസം പണം അടയ്ക്കാൻ കാലതാമസം ഉണ്ടായാൽ അതിനനുസൃതമായി പദ്ധതിയുടെ കാലാവധി നീണ്ടുപോകുന്നതായിരിക്കും.
- പദ്ധതിയിൽ ചേരുന്നയാൾ ആദ്യത്തെ 9 മാസതവണകളിൽ അടച്ചിട്ടുള്ള ആകെ തുകയുടെ ആവറേജ് തുകയിൽ കൂടുതൽ തുടർന്ന് അടയ്ക്കുവാൻ അനുവദിക്കുന്നതല്ല.
- നിങ്ങൾ അടയ്ക്കുന്ന തുകയ്ക്ക് ബിൽ കൈപറ്റേണ്ടതും ഡെപ്പോസിറ്റുകാർഡിൽ ചേർത്തു വാങ്ങേണ്ടതുമാണ്.
- ഏതെങ്കിലും കാരണവശാൽ കാലാവധി പൂർത്തിയാകുന്നതിന് മുൻപായി പദ്ധതിയിൽനിന്നും പിന്മാറേണ്ടസാഹചര്യം ഉണ്ടാവുകയാണെങ്കിൽ ഡിക്ലയേർഡ് പണിക്കൂലി ഈടാക്കുന്നതാണ്.
- ഇടപാടുകൾക്ക് GST ബാധകമായിരിക്കും.
- സ്കീം കാലാവധി പൂർത്തീകരിച്ച ശേഷം പർച്ചേയ്സിന് വരുമ്പോൾ ഡെപ്പോസിറ്റ് കാർഡ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
- യാതൊരു കാരണവശാലും അടച്ച തുക പണമായി തിരിച്ച് നൽകുന്നതല്ല.
- സ്കീം സംബന്ധിച്ച് മാനേജ്മെന്റിന്റെ തീരുമാനം അന്തിമമായിരിക്കും.
